ജില്ലയിലെ അടഞ്ഞ് കിടക്കുന്ന വയോജന വിശ്രമ കേന്ദ്രങ്ങൾ സജീവമാക്കണം

ജില്ലയിലെ അടഞ്ഞ് കിടക്കുന്ന വയോജന വിശ്രമ കേന്ദ്രങ്ങൾ സജീവമാക്കണമെന്ന് എപിജെ അബ്ദുൾ കലാം ലൈബ്രറി സംഘടിപ്പിച്ച വയോജന സംഗമം ആവശ്യപ്പെട്ടു. പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഴീക്കോടൻ ചന്ദ്രൻ, കെ ജയരാജൻ, പി കെ ബൈജു, പിവി ദാസൻ, കെ വി തമ്പാൻ, എ പങ്കജാക്ഷൻ, കെ പ്രമോദ്, കെ സമീറ, സിപി രാജൻ, സി ജഗദീശൻ, വി രഘൂത്തമൻ, സത്യപാലൻ, പ്രിനിത്ത് കൂടാളി എന്നിവർ സംസാരിച്ചു