പയ്യന്നൂർ ഫണ്ട് വിവാദം; മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ല; ആ രീതി സിപിഐഎമ്മിനില്ല; പി.ജയരാജൻ  


പയ്യന്നൂർ ഫണ്ട് വിവാദത്തിൽ മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ. പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറിയുമായി മധ്യസ്ഥ ചർച്ച നടന്നിട്ടില്ല. സംഘടനാ വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് ജില്ലാ സെക്രട്ടറിയാണ്. മധ്യസ്ഥചർച്ച നടത്തുന്ന രീതി സിപിഐഎമ്മിനില്ലെന്ന് അദ്ദേഹം പറഞ്ഞു. 
പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി വിവാദത്തിൽ പൊതുപ്രവർത്തനം അവസാനിപ്പിച്ച മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള അനുനയ ശ്രമം പരാജയപ്പെട്ടന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് പറഞ്ഞ കുഞ്ഞികൃഷ്ണൻ കൂടുതൽ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.
അതേസമയം പയ്യന്നൂർ പാർട്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി പി ജയരാജൻ നടത്തിയ അനുനയനീക്കം പരാജയം. തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണൻ പി ജയരാജനെ അറിയിച്ചു. ശേഷം അദ്ദേഹം മടങ്ങി.
പയ്യന്നൂർ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫീസിൽ വെച്ചായിരുന്നു കൂടികാഴ്ച്ച. താൻ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും കൂടികാഴ്ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞികൃഷ്ണനെ തിരിച്ചെത്തിക്കണമെന്ന് സമ്മർദ്ദം പാർട്ടിക്കുള്ളിൽ ശക്തമായതോടെയായിരുന്നു പി ജയരാജൻ ഇടപെട്ട് അനുനയത്തിന് ശ്രമിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: