നെഹ്റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം.

 നെഹ്‌റു ട്രോഫി സംഘാടക സമിതിയുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്.
കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലിൽ വീണ്ടും നെഹ്‌റു ട്രോഫി വള്ളംകളി നടത്തുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്‌റു ട്രോഫി നടക്കുക.
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്റു ട്രോഫി വള്ളംകളി ജവഹർലാൽ നെഹ്റുവിന്റെ കേരളാ സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകം ഒരുക്കിയ ചുണ്ടൻവള്ളംകളി മത്സരത്തോടെയാണ് ആരംഭിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: