പോക്സോ കേസിൽ പാചകക്കാരൻ അറസ്റ്റിൽ

വളപട്ടണം:പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ ഹോസ്റ്റലിലെ പാചകക്കാരൻ അറസ്റ്റിൽ. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രണ്ട് 14 വയസുള്ള പെൺകുട്ടികളെയാണ് 35 കാരനായ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടികൾ പീഡന വിവരം പുറത്തുപറഞ്ഞത് തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചു.ചൈൽഡ് ലൈൻ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴിയെടുത്ത വളപട്ടണം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.