വായനാ മാസാചരണം: ജില്ലാ തല ഉദ്ഘാടനം 21 ന്;സ്‌കൂൾ തല രചനാ മത്സരങ്ങൾ 22 ന്

വായനാ മാസാചരണത്തിന്റെ ഭാഗമായി ജൂൺ 22 ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കഥ, കവിതാ രചന മത്സരം നടക്കും. യു പി, ഹൈസ്‌കൂൾ തലം വിദ്യാർഥികൾക്കാണ് മത്സരം.  സമഗ്ര ശിക്ഷാ കേരള വഴിയാണ് മത്സരങ്ങൾ നടത്തുക. ബി ആർ സി തലത്തിലും ജില്ലാതലത്തിലും  വിജയികളെ തെരഞ്ഞെടുക്കും.

പിഎൻ പണിക്കരുടെ അനുസ്മരണാർഥം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന വായനാ മാസാചരണം ജില്ലാതല ഉദ്ഘാടനം ജൂൺ 21ന് രാവിലെ 10ന് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനാവും. പ്രശസ്ത കവി വീരാൻകുട്ടി മുഖ്യാതിഥിയാവും. കാരയിൽ സുകുമാരൻ പി എൻ പണിക്കർ അനുസ്മരണം നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരളം, പിഎൻ പണിക്കർ ഫൗണ്ടേഷൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ, വിദ്യാരംഗം കലാസാഹിത്യ വേദി, സാക്ഷരതാമിഷൻ എന്നിവയുമായി ചേർന്നാണ് വായനാ മാസാചരണം സംഘടിപ്പിക്കുന്നത്.

ജൂലൈ അഞ്ചിന് ബഷീർ ദിനത്തിൽ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി കുട്ടികളുടെ രചനാമത്സരം നടത്തും. വിദ്യാലയത്തിലെ വായനക്കാരായ കുട്ടികൾക്ക് പുസ്തക പരിചയം, വായന അനുഭവങ്ങൾ പങ്കിടാനുള്ള വേദിയായി വിദ്യാലയ വായനാ സദസ്സുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: