അഞ്ച്ലിറ്റർ വാറ്റുചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ

ആലക്കോട്: വാറ്റുചാരായ നിർമ്മാണവും വിൽപനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ അഞ്ച് ലിറ്റർ ചാരായവുമായി മധ്യവയസ്കനെ പിടികൂടി.വെള്ളാട് നടുവിൽ പാറെ മൊട്ടയിലെ ചപ്പിലി വീട്ടിൽ ബാലനെ (60)യാണ് റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. നെല്ലിക്കുന്ന്, പാത്തൻപാറ, മുളകു വള്ളി, പാറെമൊട്ട മൈലംപെട്ടി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പാറെമൊട്ടയിലെ വീടിനരികിലെ റോഡിന് സമീപം വെച്ചാണ് ഇയാൾ ചാരായവുമായി പിടിയിലായത്.
റെയ്ഡിൽപ്രിവന്റീവ് ഓഫീസർ കെ. അഹമ്മദ് , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ടി.ആർ. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായടി.വി. മധു. ,സി.കെ.ഷിബു .,വി. ധനേഷ് ഡ്രൈവർ ജോജൻഎന്നിവരും ഉണ്ടായിരുന്നു.