ഫുഡ് പ്രൊസസിങ്ങ് പരിശീലന പരിപാടി

പയ്യന്നൂർ കൃഷി ഭവൻ – ആത്മ കണ്ണൂർ സംയുക്തമായി ഫുഡ് പ്രോസസിംഗിൽ പ്രാപ്തി വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു..

പരിശീലന പരിപാടി നഗരസഭാ 16-ാം വർഡ് കൗൺസിലർ ബി കൃഷ്ണന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി ലളിത ഉദ്ഘാടനം നിർവ്വഹിച്ചു.

പയ്യന്നൂർ കൃഷി അസിസ്റ്റന്റ് ഡയരക്ടർ നൂറുദ്ദീൻ ടി.പി എം. പദ്ധതി വിശദീകരണവും കൃഷി ഓഫീസർ കെ സുനീഷ് സ്വാഗതവും പറഞ്ഞു.

ചക്ക പൈനാപ്പിൾ തുടങ്ങിയ പഴങ്ങളുടെ ഹൽവ, സ്ക്വാഷ് ,ജാം തുടങ്ങിയവയുടെ നിർമ്മാണത്തിൽ റിട്ട. കൃഷി ഫിൽഡ് ഓഫിസർ ശ്രീമതി. ലീല കർഷകർക്ക് പരിശീലനം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: