തട്ടുകടയിൽ വെച്ച്സ്വകാര്യ ബസ് ജീവനക്കാരെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ

ചെറുപുഴ: ബസ് സർവ്വീസിനിടെ സ്റ്റാൻ്റിൽ നിർത്തി തട്ടുകടയിൽ നിന്ന് ചായ കുടിക്കാൻ എത്തിയ സ്വകാര്യ ബസ് ജീവനക്കാരെ മൂന്നംഗ സം ഘം ആക്രമിച്ചു. രണ്ടു പേർ അറസ്റ്റിൽ.വയക്കര കൊട്രാടിയിലെ എൻ.അജേഷ് (24), കൂട്ടുപ്രതി പാടിച്ചാൽ വെങ്ങാട്ടെ മച്ചിലാട്ട് ഹൗസിൽ ശരത്കൃഷ്ണൻ (27) എന്നിവരെയാണ് ചെറുപുഴ എസ്.ഐ.എം.പി.ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 7.30 മണിയോടെയാണ് സംഭവം. പാടിച്ചാൽ പെരുവാമ്പ വഴിപിലാത്തറയിൽ യാത്ര അവസാനിപ്പിക്കുന്ന തവക്കൽ ബസിലെ ജീവനക്കാരായ ഡ്രൈവർ മാതമംഗലംപേരൂലിലെ സുധീഷ് (35), കണ്ടക്ടർ തിമിരി കൂത്തമ്പലത്തെ ഷാഫി (38) എന്നിവരെയാണ് മൂന്നംഗ സം ഘം ആക്രമിച്ചത്.തട്ടുകടയിൽ ചായ കുടിക്കാനെത്തിയ ഇരുവരെയും ഹോട്ടലിൽ വെച്ച് ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് പയ്യന്നൂർ സഹകരണ ആശുപത്രിയിലെത്തിച്ചത്. ഡ്രൈവറുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത ചെറുപുഴ പോലീസ് ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു.കൂട്ടുപ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി