കോളേജ് ഓഫ് കോമേഴ്സ് കോളജ് ദിനാഘോഷം സംഘടിപ്പിച്ചു

കണ്ണൂർ കോളജ് ഓഫ് കോമേഴ്സിൻ്റെ കോളജ് ദിനാഘോഷം ‘ഫെസ്റ്റ് ആർട്ട് 2022’ മസ്കോട്ട് പാരഡൈസ് ഓഡിറ്റോറ്റിയത്തിൽ പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹിഷാം അബ്ദുൾ വഹാബ് ഉദ്ഘാടനം നിർവ്വഹിച്ചു. കോളജ് ചെയർമാൻ സി. അനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി കേരള ടീം ഗോൾകീപ്പർ മിഥുൻ വി, സിനിമ-സിരിയൽ താരം അനിലേഷ് ആർഷ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
കണ്ണൂർ സർവകലാശാല പി.ജി പരീക്ഷയിൽ റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.
കോളജ് പ്രിൻസിപ്പൾ ഡോ.വിജയമ്മ നായർ, സംഘാടകസമിതി ജനറൽ കൺവീനർ എ.പി അൻവർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ഇ.ചന്ദ്രൻ, കെ.മാധവൻ, വിജയൻ മാച്ചേരി, കെ.അജയകുമാർ, പി.എസ് അനന്തനാരായണൻ, ബിന്ദുസജിത്ത്കുമാർ എന്നിവർ ഉദ്ഘാടചടങ്ങിൽ സന്നിഹിതരായിരുന്നു.
ഗോപിക എസ് നായർ സ്വാഗതവും അമൽ മനോഹരൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.