സ്വാഗത സംഘം രൂപീകരിച്ചു

അഴീക്കോട്: മീൻകുന്ന് വലിയപറമ്പ് ഹയാത്തുൽ ഇസ്ലാം മദ്രസ ഗോൾഡൻ ജൂബിലിയുടെ സ്വാഗത സംഘം രൂപീകരിച്ചു,ഹയാത്തുൽ ഇസ്ലാം മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ റഫീഖ് അമാനി പ്രാർത്ഥന നടത്തി,നവാസ് എ സ്വാഗതം പറഞ്ഞു. മഹൽ പ്രസിഡന്റ് സിവി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.അബ്ദു റഹ്മാൻ മിസ്ബാഹി ഉദ്ഘാടനം നിർവഹിച്ചു,ശൈഖ് ഹസൻ അമാനി ആശംസയും നബീൽ ടി പി നന്ദിയും പറഞ്ഞു..
സ്വാഗത സംഘം ചെയർമാനായി ഇ എം മൊയ്തീൻ കുഞ്ഞി, കൺവീനർ നസീർ ടി, ഫിനാൻസ് കൺവീനർ ഹസൻ അമാനി, വൈസ് ചെയർമാൻ നൗഫൽ സിവി,ഷമീർ എം,ഹുസ്സൻ ടിപി, ജോയിൻ കൺവീനർ അബ്ദുൽ ഖാദർ ടി പി, നബീൽ ടി പി,ഷാജഹാൻ യു എന്നിവരെയും തിരഞ്ഞെടുത്തു.
രക്ഷാധികാരികളായി സി വി മുഹമ്മദ് കുഞ്ഞി, അബ്ദു റഹ്മാൻ മിസ്ബാഹി, റഫീഖ് അമാനി,പിസി മഹ്മൂദ് ഹാജി,ജബ്ബാർ മാസ്റ്റർ,സമദ് എന്നിവരെയും തിരഞ്ഞെടുത്തു.