ബിനോയിയും യുവതിയും ഹോട്ടലില്‍ ഒരുമിച്ച്‌ താമസിച്ചു, കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പോലീസ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തി. മുംബയിലെ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് മൊഴി നല്‍കിയത്. ബിനോയിയും യുവതിയും ഒരുമിച്ച്‌ താമസിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ താമസിച്ച ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തി തെളിവുകള്‍ ശേഖരിക്കുമെന്നും പത്ത് ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മുംബയ് പൊലീസ് അറിയിച്ചു. അതേസമയം, യുവതിക്കെതിരെ ബിനോയി നല്‍കിയ പരാതി തങ്ങളുടെ അന്വേഷണ പരിധിയില്‍ അല്ലെന്നും പൊലീസ് വ്യക്തമാക്കി.ഇതിനിടെ ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ കണ്ണൂരിലെത്തിയ മുംബയ് പൊലീസിന് ബിനോയിയെ കണ്ടുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് ഫോണുകളും സ്വിച്ച്‌ ഓഫാക്കിയ ബിനോയി നിലവില്‍ ഒളിവിലാണെന്നാണ് സൂചന. ബിനോയിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് കേരള പൊലീസിനോട് മുംബയ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, തലശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയ മുംബയ് പൊലീസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. പൊലീസ് എത്തിയ സമയത്ത് ബിനോയി വീട്ടില്‍ ഉണ്ടായിരുന്നില്ല. മുംബയില്‍ നിന്നുള്ള എസ്.ഐ വിനായക് യാദവ്, എ. എസ്. ഐ ദേവാനന്ദ് പവാര്‍ എന്നിവരാണ് ഇന്നലെ വൈകിട്ട് കണ്ണൂരിലെത്തിയത്. സംഘം കണ്ണൂര്‍ എസ്.പി പ്രതീഷ് കുമാറുമായി മൂന്നു മണിക്കൂറോളം ചര്‍ച്ച നടത്തി.മുംബയ് ഓഷിവാര പൊലീസ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: