ബുർജ് ഖലീഫയിൽ ഗസൽ വസന്തം തീർത്ത് മലബാർ മഖാൻ മലബാർ മജ്‌ലിസിന് തുടക്കമായി

ദുബൈ : സംഗീത പ്രേമികൾക്ക് ആവേശവും നവ അനുഭൂതിയുമായി മലബാർ മഖാനിന് കീഴിലുള്ള മലബാർ മജ്‌ലിസിന് തുടക്കമായി .ബുർജ് ഖലീഫ യിൽ നടന്ന ഗസൽ നൈറ്റിൽ യുവ ഗായകനും മൈലാൻഞ്ചി ഫൈമുമായ ഫാമിസ് മുഹമ്മദ് , ഹാനി , സി എച് അഷ്‌റഫ് തുടങ്ങിയവർ നേതൃത്വം നൽകി .അൽ ഖിസൈസ് ഡമാസ്കസ് സ്ട്രീറ്റിൽ യുഎ ഇ എക്സ് ചേഞ്ച് ‌ ബിൽഡിങ്ങിൽ ആരംഭിക്കുന്ന മലബാർ മഖാൻ റെസ്റ്റോറന്റിന്റെ കിഴിൽ തുടങ്ങിയ പുതിയ ഗസൽ മജിലിസ് ആണ് മലബാർ മജ്ലിസ് .പരമ്പരാഗത ഈണങ്ങളും , മലബാറിലെ ട്രഡീഷണൽ ഭക്ഷണവും സമഞ്ജസമായി സമ്മേളിക്കുന്നിടമാണ് മലബാർ മഖാൻ എന്ന് ഡയറക്ടർ റുഷ്‌ദി ബിൻ റഷീദ്‌ പറഞ്ഞു .ഖിസൈസിൽ ഉടൻ പ്രവർത്തനമാരംഭിക്കുന്ന മലബാർ മഖാനിൽ പ്രത്യേകം തയ്യാർ ചെയ്യുന്ന മലബാർ മജ്ലിസിൽ വാരാന്ത്യ സൂഫി ഗസൽ സദസ്സുകൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു .കെൻസ ഹോൾഡിങ് ചെയർമാൻ ഡോ ശിഹാബ് ഷാ ഉൽഘാടനം ചെയ്‌തു . മലബാർ മഖാൻ ഗ്രൂപ്പ്‌ ചെയർമാൻ ഗാനം മുഹമ്മദ് അൽ മുഹൈരി മുഖ്യാതിഥി ആയിരുന്നു .ഷെയ്ഖ്‌ സായിദ് പീസ് ഫോറം കോഓർഡിനേറ്റർ മുനീർ മുഹ്‌യിദ്ധീൻ , സവാദ് സൈൻ , ജനീസ് , തൻവീർ എടക്കാട് , ഷംസീർ സൂപ്പിയാർ എന്നിവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: