നവവധുവിന്‍റെ മരണത്തില്‍ ദുരൂഹത; പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

കണ്ണൂര്‍: കരള്‍ രോഗബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ ബന്ധുക്കള്‍ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കി. തളിപ്പറമ്പ് സ്വദേശിനി നവമി ഹരിദാസിന്റെ മരണത്തെകുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ഇതുപ്രകാരം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനായി തളിപ്പറമ്ബ് തഹസില്‍ദാറും പോലിസും കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെത്തി. മൃതദേഹം അവിടെ വച്ചോ അല്ലെങ്കില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചോ പോസ്റ്റുമോര്‍ട്ടം ചെയ്യും.പ്രണയ ബന്ധത്തെ തുടര്‍ന്ന് ഇരുവീട്ടുകാരുടെയും എതിര്‍പ്പിനെ മറികടന്നാണ് നവമി വിവാഹിതയായത്. എന്നാല്‍ അസുഖബാധിതയായ നവമിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചതാണ് സംശയത്തിന് കാരണമായത്.
നവമിയുടെ ശരീരത്തില്‍ വിഷവസ്തുവെത്തിയാണ് കരള്‍ തകരാറിലാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.കുടുംബത്തിന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ ഏഴുമാസം മുമ്ബ് രജിസ്റ്റര്‍ വിവാഹം ചെയ്ത നവമിയെ ഭര്‍തൃവീട്ടുകാര്‍ പലതരത്തില്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ എന്തോ വിഷവസ്തു നല്‍കിയതാകാം പൂര്‍ണാരോഗ്യവതിയായ യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് നവമിയുടെ ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതി പ്രകാരം ആന്തരികാവയങ്ങള്‍ പരിശോധനക്ക് അയക്കും. ഗുരുതരമായ കരള്‍ രോഗം ബാധിച്ച നവമി ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: