കണ്ണൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യ ; യുഡിഎഫ് ഇന്ന് പ്രതിഷേധ മാര്‍ച്ച്‌ നടത്തും

കണ്ണൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് ഇന്ന് മാര്‍ച്ച്‌ നടത്തും. നഗരസഭ ചെയര്‍പേഴ്‍സണ്‍ പി കെ ശ്യാമള, നഗരസഭ എഞ്ചിനീയര്‍, നഗരസഭ സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് സാജന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്ക് പരാതി അയക്കും.പി ജയരാജനും എം വി ജയരാജനമടക്കമുള്ള സിപിഎം നേതാക്കള്‍ സാജന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാവ് കെ സുരേന്ദ്രനും ഇന്ന് സാജന്‍റെ വീട് സന്ദര്‍ശിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: