10 ലക്ഷം മുടക്കിയ ഞങ്ങളെ 40 ലക്ഷത്തിന്റെ ബാധ്യതയിലാക്കി- പി.കെ. ശ്യാമളക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍

കണ്ണൂര്‍: കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ആത്മഹത്യ ചെയ്ത സാജന് അനുഭവിക്കേണ്ടിവന്നതിന് സമാനമായ സാഹചര്യങ്ങള്‍ തങ്ങള്‍ക്കും അനുഭവിക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയത് വനിതാ സംരംഭകയാണ്.നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ. ശ്യാമളയില്‍ നിന്നും നഗരസഭാ അധികൃതരില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് മുഖേനേയാണ് ഇവര്‍ വെളിപ്പെടുത്തിയത്. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ ശ്യാമളയാണെന്നും വനിതാ സംരംഭകയായ സോഹിതയും ഭര്‍ത്താവ് വിജുവും പറയുന്നു. കോയമ്ബത്തൂരോ ബോംബെയിലോ പോയി തുടങ്ങാതെ ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങുമോ എന്ന് പി.കെ ശ്യാമള ചോദിച്ചതായും ഫെയ്‌സ്ബുക്ക് പോസറ്റില്‍ പറയുന്നു.നേരത്തെ തളിപ്പറമ്പ് നഗരസഭയ്ക്ക് കീഴിലായിരുന്നു ഇവരുടെ സ്ഥാപനം. എന്നാല്‍ ആന്തൂര്‍ നഗരസഭ രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗാമായി. അതോടെ സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടിവന്നു. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നത് പി.കെ.ശ്യാമള കാരണമാണെന്നും ആരോപണമുണ്ട്. പത്തു ലക്ഷം മുതല്‍മുടക്കിയ ഞങ്ങളെ നാല്‍പത് ലക്ഷത്തിന്റെ ബാധ്യതക്കാരാക്കിയെന്നും വിജു ആരോപിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: