കുടിവെള്ളം കിട്ടാക്കനി; വീടുവിട്ട് നാട്ടുകാർ

പടിയൂർ പഞ്ചായത്തിലെ നിടിയോടി കോളനിയിൽ കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് കോളനിവാസികൾ വീട് ഒഴിയാൻ തുടങ്ങി. വേനൽക്കലത്ത് ലോറികളിൽ കുടിവെള്ളം എത്തിച്ചിരുന്നു. ഒരു മാസത്തോളമായി ഇവിടെ കുടിവെള്ളം കിട്ടാതായിട്ട്. മഴ ആരംഭിച്ചെന്ന കാരണം പറഞ്ഞ് കുടിവെള്ള വിതരണം നിർത്തി വെച്ചെന്നാണു കോളനി വാസികൾ പറയുന്നത്.മഴക്കാലം ആരംഭിച്ചെങ്കിലും അവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ കോളനിയിലുള്ള ഏക കിണർ വറ്റി വരണ്ട് കിടക്കുകയാണ്. ആടിനെയും കോഴിയെയും വളർത്തി ഉപജീവനം കഴിച്ചിരുന്നവർ കുടിവെള്ളം കിട്ടാതായതോടെ ഇവയെ ഒഴിവാക്കി ചല കുടുംബങ്ങൾ മറ്റ് കോളനികളിലേക്ക് താമസം മാറ്റി.അവശേഷിക്കുന്നവർ കിലോമീറ്ററോളം നടന്ന് സ്വകാര്യ വ്യക്തികളുടെ കിണറിൽ നിന്നും വെള്ളം എത്തിച്ചാണ് കഴിയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: