സ്വച്ഛ് ഭാരത് ഡോക്യു ഫെസ്റ്റ്-എന്‍ട്രികള്‍ ക്ഷണിച്ചു

പയ്യന്നൂര്‍: കണ്ണൂര്‍ നെഹ്റു യുവ കേന്ദ്രയില്‍ അഫിലിയേഷന്‍ ചെയ്തിട്ടുള്ള യുവജന ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി പയ്യന്നൂര്‍ ബ്ലോക്ക് തല സ്വച്ഛ് ഭാരത് ഡോക്യു ഫെസ്റ്റ് ചെറുപുഴ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു.ശുചിത്വ സന്ദേശമടങ്ങിയ ഡോക്യുമെന്ററി,ഹ്രസ്വ ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.മൗലികമായ സൃഷ്ടികള്‍ വ്യക്തമായ വീഡിയോ ക്ലാരിറ്റിയോടെ ഡി.വി.ഡി യായി സമര്‍പ്പിക്കണം. ദൈര്‍ഘ്യപരിധിയില്ല.തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ വായനശാലാ പരിധിയിലെ വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സെക്രട്ടറി കെ.ദാമോദരന്‍ മാസ്റ്റര്‍ അറിയിച്ചു.

അയക്കേണ്ട വിലാസം: പയ്യന്നൂര്‍ വിനീത് കുമാര്‍, പി.ഒ വെള്ളൂര്‍, കണ്ണൂര്‍-670307

അവസാന തീയ്യതി: ജൂണ്‍ 29

error: Content is protected !!
%d bloggers like this: