യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെൻറ് കമ്മിറ്റി കൂട്ട ഓട്ടം സംഘടിപ്പിച്ചു

രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റൺ ഫോർ RG റൺ ഫോർ ജസ്റ്റിസ് എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ പാർല്ലമെൻറ് കമ്മിറ്റി കൂട്ട ഓട്ടം സംഘടിപ്പിച്ചു.കണ്ണൂർ താണയിൽ നിന്ന് പഴയ ബസ്സ്റ്റാന്റ് വരെ നടന്ന കൂട്ട ഓട്ടത്തിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നിർവ്വഹിച്ചു.പരിപാടിക്ക് യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡണ്ട്‌ റിജിൽ മാക്കുറ്റി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.ബിനോജ്.സുധീപ്‌ ജയിംസ്.ഷർ ഫുദ്ധീൻ കാട്ടാമ്പള്ളി, ഷമേജ് വി.കെ, കെ.എസ്.യു നേതാക്കളായ അതുൽ വി.കെ, വരുൺ എം.കെ, ഫർഹാൻ മുണ്ടേരി. ഫർസിൻ മജീദ്.ഷിബിൻ ഷിബു.എന്നിവർ സംസാരിച്ചു.

%d bloggers like this: