ഐഎഎസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് തളിപ്പറമ്പ് സ്വദേശികളിൽ നിന്ന് മൂന്നേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട തളിപ്പറമ്പ് കടമ്പേരി സ്വദേശികളെ ഐഎഎസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് എയര്‍ ഇന്ത്യയില്‍ ജോലിവാഗ്ദാനം

ചെയ്ത് മൂന്നേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

ബക്കളം കടമ്പേരിയിലെ ജിതിന്‍, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരുടെ പരാതിയിലാണ് കേസ്. 2016 ആഗസ്ത് മാസത്തിലാണ് ജിതിന്‍ ഫേസ്ബുക്ക് വഴി പ്രശാന്തിനെ പരിചയപ്പെടുന്നത്. ഐഎഎസ് ബിരുദധാരിയാണെന്നും ചെന്നൈയില്‍ ഡെപ്യൂട്ടി കളക്ടറായി ജോലിചെയ്യുകയാണെന്നുമാണ് ജിതിനെ വിശ്വസിപ്പിച്ചത്.

പാലക്കാട് മണ്ണമ്പറ്റയിലെ പ്രശാന്തിനെതിരെയാണ് തളിപ്പറമ്പ് പോലീസ് വഞ്ചന കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും നിരന്തരം ബന്ധപ്പെട്ട ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിമാറി. എയര്‍ ഇന്ത്യയില്‍ ജോലി വാങ്ങിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ധര്‍മ്മശാല സിന്തിക്കേറ്റ് ബാങ്ക് വഴി ജിതിന്‍ ഒന്നരലക്ഷം രൂപയും സുഹൃത്ത് ശ്രീഹരി പ്രേമരാജ് രണ്ട് ലക്ഷം രൂപയും പ്രശാന്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍ പണം വാങ്ങിയശേഷം പ്രശാന്ത് ഇരുവരുമായും ബന്ധപ്പെടാതിരുന്നതോടെ സംശയം തോന്നി ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്. പ്രശാന്തിന്റെ ബന്ധുക്കള്‍ക്ക് അയാളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണത്തില്‍ മനസിലായത്. പ്രശാന്തിന്റെ ഫോണ്‍ നമ്പര്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂhttps://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: