തർക്കങ്ങൾ വഴിമുടക്കിയില്ലെങ്കിൽ ഇനി 21 മാസത്തിനകം മുഴപ്പിലങ്ങാട് – മാഹി ബൈപാസിലൂടെ സ്വപ്ന യാത്ര

തലശ്ശേരി: കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.66 കിലോമിറ്റർ ദൂരത്തിൽ ആറ് വരിപ്പാത – റോഡിന് വീതി 45 മീറ്റർ. ഇരുവശത്തും 5.5 അടി വീതിയിൽ സർവ്വീസ് റോഡുകൾ വഴിയിൽ തണ്ടേണ്ടത് ഒരു റെയിൽ പാലം ഉൾപെടെ നാല് പ്രധാന പാലങ്ങൾ. ഉത്തര മലബാറിൽ ദേശിയ പാതാ വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ആദ്യ ബൈപാസ് ഒരുങ്ങുകയാണ്.തർക്കങ്ങളും തടസ്സങ്ങളും വഴിമുടക്കിയില്ലെങ്കിൽ ഇനിയുള്ള 21 മാസത്തിനകം മുഴപ്പിലങ്ങാട് – മാഹി ബൈപാസിലൂടെ ഒഴുകുന്ന യാത്രാ വാഹനങ്ങളിൽ ഇരുന്ന് നാടിന് സ്വപ്ന സഞ്ചാരം ചെയ്യാം. തലശ്ശേരി, മാഹി നഗരങ്ങളെ പൂർണ്ണമായും ഒഴിവാക്കിയാണ് ബൈപാസ് പോവുന്നത്. പെരുമ്പാവൂരിലെ ഇ.കെ.കെ.ഇൻഫ്രാസ്ട്ര ചർപബ്ലിക് ലിമിറ്റഡാണ് നിർമ്മാണ ചുമതല ഏറ്റെടുത്ത് നടത്തുന്നത്.81 3.66 കോടി രൂപയാണ് ബൈപാസിനായി നീക്കിവച്ചിട്ടുള്ളത്. സർക്കാർ ഇതേ വരെ ഏറ്റെടുത്ത് നൽകിയ 11.5 കിലോമീറ്റർ ദൂരത്തിൽ ഒരേ സമയം മൂന്ന് വമ്പൻ പാലങ്ങളുടെയും മേൽപാലങ്ങൂടെയും നിർമ്മാണം റിക്കാർഡ് വേഗതയിൽ പുരോഗമിച്ചു വരികയാണ്. ബൈപാസിന്റെ തുടക്കത്തിൽ മുഴപ്പിലങ്ങാട് തീരം മുതൽ പാലയാട് ഹയർ സെക്കന്ററി സ്കൂളിന് സമീപം വരെ അഞ്ചരക്കണ്ടി പുഴക്ക് കുറുകെ പണിയുന്ന 900 മീറ്റർ നീളമുള്ള പാലമാണ് ഏറ്റവും വലുത്. ഇതിന്റെ നിർമ്മാണം പാതിവഴി പിന്നിട്ടു കഴിഞ്ഞു.ധർമ്മടം കിഴക്കേപാലയാട്, എരഞ്ഞോളി, മയ്യഴി എന്നിവിടങ്ങളിലും പാലങ്ങളുടെ പൈലിങ്ങും ഡ്രജ്ജിങ്ങും കഴിഞ്ഞ് തൂണുകൾ പൂർത്തിയാവുകയാണ്. എളുപ്പത്തിൽ ജോലി തീർക്കാനായി ഒന്നിലേറെ ചെറുകിട ഏജൻസികൾക്ക് നിർമ്മാണ ചുമതല വീതിച്ചു നൽകിയിട്ടുണ്ട്. മഴയ്ക് മുൻപേ താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ട് ഉയർത്തിയാണ് സർവ്വിസ് റോഡുകളുടെ നിർമ്മാണംനടത്തുന്നത്. റോഡിനായി ഭൂമി ഉയർന്നപ്പോൾ സമീപത്തെ വീടുകളും സ്ഥാപനങ്ങളും താഴ്ചയിലായത് ചിലയിടങ്ങളിൽ ദേശവാസികളെ പ്രയാസപ്പെടുത്തുന്നുണ്ട്. ബൈപ്പാസ് പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് 30 മാസമാണ് കാലാവധി അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം സപ്തമ്പർ – ഒക്ടോബർ മാസങ്ങളിലായി കമ്പനിയധികൃതർ ഭൂമിപൂജയും കാട് വെട്ടലും മണ്ണ് പരിശോധനയും നടത്തിയിരുന്നു.35 വർഷം മുൻപ് ഏറ്റെടുത്ത സ്ഥലത്താണ് നാടിന്റെ മുഖഛായ തന്നെ മാറ്റി വരയ്കുന്ന ബൈപാസ് തയ്യാറാവുന്നത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

error: Content is protected !!
%d bloggers like this: