നഴ്‌സിങ് പഠനത്തിന്റെ പേരില്‍ തട്ടിപ്പ്; കുടുങ്ങിയത് നിരവധി വിദ്യാര്‍ഥികള്

കോട്ടയം: നേഴ്‌സിംഗ് പഠനത്തിന്റെ പേരില്‍ തട്ടിപ്പ് എന്നാരോപിച്ച് പരാതി. ആലപ്പുഴയില്‍

പ്രോമിസ് എഡ്യൂക്കേഷന്‍ സര്‍വ്വീസ് എന്ന പേരില്‍ നടത്തുന്ന ഏജന്‍സിയുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥിനികള്‍ ആന്ധ്രയില്‍ നഴ്‌സിംഗ് പഠനത്തിനെത്തുന്ന ത്. പത്രത്തില്‍ കണ്ട പരസ്യം വഴിയാണ് ഇവര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടത്.

കോളജില്‍ പഠനത്തിനെത്തി എട്ടുമാസം പിന്നിട്ടിട്ടും, കൃത്യമായ ക്ലാസുകളോ, ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാന്‍ കോളജ് അധികാരികള്‍ ശ്രമിച്ചില്ലെന്ന് ഇവര്‍ ആരോപി ക്കുന്നു. ക്ലാസെടുക്കാന്‍ ഒരു അദ്ധ്യാപിക മാത്രമാണുള്ളത്. മൂന്നും നാലും വര്‍ഷ വിദ്യാര്‍ത്ഥിക ളെയാണ് പുതിയ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ കോളജ് അധികാരികള്‍ നിയോഗിക്കുന്നത്. ആവശ്യമായ ലാബ് കൗകര്യങ്ങളോ, പ്രാക്ടിക്കല്‍ ക്ലാസുകളോ നല്‍കാറില്ല. ചോദിക്കുമ്പോള്‍ പരീക്ഷയില്ലാതെതന്നെ ജയിപ്പിക്കുമെന്നാണ് പറയുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. വൃത്തിഹീനമായ അന്തരീക്ഷവും, വൃത്തിയില്ലാത്ത ഭക്ഷണവും മൂലം രോഗാവസ്ഥയിലാകുന്ന വിദ്യാര്‍ത്ഥികളെ ചികിത്സ തേടാന്‍ പോലും അനുവദിക്കാറില്ല. കോളജിലെ അവസ്ഥകളെ കുറിച്ച് പുറത്തുപറയാന്‍ പാടില്ലെന്നാണ് ഭീഷണിയെന്നും കുട്ടികള്‍ ആരോപിക്കുന്നു. ഇക്കാര്യം ഏജന്‍സിയുമായി സംസാരിച്ചപ്പോള്‍ എല്ലാം ശരിയാക്കാമെന്നാ യിരുന്നു മറുപടിയെന്ന് രക്ഷി താക്കള്‍ ചൂണ്ടിക്കാട്ടി. പരിഹാരം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുപോന്നു. എന്നാല്‍ ഇവര്‍ അടച്ച ഫീസും കുട്ടികളുടെ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ അധികാ രികള്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളിലൊരാളുടെ പിതാവ് കടുത്തുരുത്തി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ താന്‍ ബിഡിജെഎസിന്റെ ഭാരവാഹി ആയതിനാ ല്‍ തന്നെ ഒന്നും ചെയ്യില്ലെന്ന നിലപാടാണ് ഏജന്‍സി ഉടമ അനീഷ് ശ്രീരാജ് സ്വീകരിച്ചതെന്നും സ്റ്റേഷനില്‍ ഹാജരാവാന്‍ പോലും ഇയാള്‍ തയ്യാറായില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
49 വിദ്യാര്‍ത്ഥികളുള്ള ബാച്ചില്‍ പകുതിയിലേറെ പേരും മലയാളികളാണ്. പലരും വിദ്യാഭ്യാസ വായ്പയെടുത്താണ് പഠനത്തിനായി പോയത്. ആദ്യ ഘട്ടത്തില്‍ അടച്ച പണവും ആദ്യ ഗഡു വായ്പയും ഉള്‍പ്പെടെ ഒരു ലക്ഷത്തിലേറെ രൂപ ഓരോ വിദ്യാര്‍ത്ഥിയും അടച്ചിട്ടുണ്ടെന്നാണറിവ്.
വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളായ കെ എസ് ജോണി കടുത്തുരുത്തി, അനില്‍ എം ആര്‍ നെടുംകുന്നം, ചന്ദ്രശേഖരന്‍ നായര്‍ ചിറക്കടവ് എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

error: Content is protected !!
%d bloggers like this: