വയോധികയെ കൊന്ന പതിനാറുകാരനെ  കുടുക്കാൻ പോലീസിന് തെളിവായത്  രക്തതുള്ളികളും, ബട്ടന്‍സും

കോഴിക്കോട്: അരക്കിണറില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കൊലപ്പെടുത്തിയ കൗമാരക്കാന്‍ പിടിയിലാകാന്‍ കാരണമായത്

ഒരു തുള്ളി രക്തക്കറയും, ഷര്‍ട്ടിന്റെ ബട്ടനും. മോഷണ ശ്രമത്തിനിടെയുണ്ടായ പിടിവലിയാണ് പിന്നീട് കോലുപറമ്പ് റുക്സാന മന്‍സില്‍ കെപി ആമിനയുടെ മരണത്തിന് കാരണമായത്.

പതിനാറുകാരനായ കൗമാരക്കാരന്‍ ഇരുപത് രൂപ ആവശ്യപ്പെട്ടാണ് ആമിനയെ സമീപിച്ചത്. പണമെടുക്കാന്‍ തുനിയുന്നതിനിടെ പേഴ്സിനുള്ളില്‍ അഞ്ചൂറിന്റെ രണ്ട് നോട്ടുകള്‍ കണ്ടതും കുട്ടി പി
ടിച്ചുപ്പറിക്കാന്‍ ശ്രമിച്ചതോടെ കാര്യങ്ങള്‍ കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു. മൃതദേഹത്തില്‍ കാണപ്പെട്ട ആഴത്തിലുള്ള മുറിവുകള്‍ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

ഇതോടെ അസ്വഭാവിക മരണത്തിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കൊലപാതകക്കേസാക്കി മാറ്റി. ആമിനയ്ക്ക് ആരുമായും ശത്രുതയോ, വിദ്വേഷമോ ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍ പോലീസിന് സംശയിക്കാന്‍ ആരും തന്നെയുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസ് നന്നായി കുഴഞ്ഞു. സൗത്ത് എസി കെപി അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തില്‍ പ്രത്യേക സക്വാഡാണ് അന്വേഷണം നടത്തിയിരുന്നത്.

പിന്നീട് സയന്റഫിക്ക് ഓഫീസര്‍മാരും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും, സമീപവാസികളില്‍ നിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്തു. ഏഴ് എസ്ഐമാരടങ്ങുന്ന സംഘം പ്രതിയെ കണ്ടെത്തുന്നതിനു പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടര്‍ന്നു.

ഇതിനിടയില്‍ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ഷര്‍ട്ടിന്റെ ബട്ടന്‍സും, രക്തക്കറയുമായിരുന്നു പോലീസിന്റെ പക്കല്‍ ആകെയുള്ള കച്ചിത്തുരുമ്പ്. അതേസമയം വീട്ടില്‍ ഇടയ്ക്ക് വരാറുള്ളവരെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് പതിനാറുകാരനെപ്പറ്റിയുള്ള തുമ്പ് ലഭിക്കുന്നത്. കുട്ടിയുടെ മെബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അരക്കിണറില്‍ തന്നെയുണ്ടായിരുന്നു എന്ന് മനസിലായി.

ശേഷം രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടിയെ ചോദ്യം ചെയ്തു. മൂന്നു വട്ടം ചോദ്യം ചെയ്തപ്പോഴും കുട്ടി വ്യത്യസ്ഥമായ കാര്യങ്ങളാണ് മൊഴി നല്‍കിയത്. ഒടുവില്‍ പതിനാറുകാരന്‍ കുറ്റസമ്മതം നടത്തി നിലത്തു വീണ ആമിനയെ കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്നും, കൃത്യത്തിനായി ഉപയോഗിച്ച കത്തി തൊട്ടടുത്തുള്ള പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചെന്നും പറഞ്ഞു.

ബട്ടന്‍സ് പൊട്ടിയ ഷര്‍ട്ട് കത്തിച്ചുകളഞ്ഞു. കുളിമുറിയില്‍ കയറി ദേഹം വൃത്തിയാക്കി. തെളിവു നശിപ്പിച്ചത് പൊലീസിനു കാണിച്ചുകൊടുത്തു. കുളിമുറിയില്‍ രക്തക്കറ കണ്ട പൊലീസ് കുട്ടിയുമായി ബന്ധമുള്ള ഒരു മുതിര്‍ന്നയാളെ ചോദ്യം ചെയ്തിരുന്നു. അയാളുടെ മൊഴിയാണ് കുട്ടിയിലേക്ക് എത്തിച്ചത്.

%d bloggers like this: