ഐ.പി.എസുകാരന്‍റെ ഭാര്യയുടെ പ്രസവശുശ്രൂഷക്കും പോലീസുകാരെ നിയമിച്ചു; കെ മുരളീധരന്‍

രാജസ്ഥാന്‍കാരനായ ഐ.പി.എസുകാരന്‍റെ ഭാര്യയുടെ പ്രസവ ശുശ്രൂഷക്കും പോലീസുകാരെ നിയമിച്ചെന്നു

കെ മുരളീധരന്‍.

കഴിഞ്ഞ രണ്ടു മാസമായി ഇവര്‍ ശമ്പളം വാങ്ങുന്നത് മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

ഈ വിഷയത്തില്‍ ഗൗരവത്തോടെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞപ്പോള്‍. മര്‍ദ്ദനത്തിനിരയായ പോലിസുകാരനെതിരെ സ്ത്രീപീഡന കേസ് എടുക്കുന്നതാണോ പോലിസ് സ്വീകരിച്ച നടപടിയെന്ന്‍ മുരളീധരന്‍ ചോദിച്ചു.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞു വന്നവര്‍ എന്താണ് ചെയ്തത് ? ക്രമസമാധാനപാലനം നടത്തേണ്ടവര്‍ നായക്ക് മീന്‍ വാങ്ങാനും അവയെ കുളിപ്പിക്കാനും പോകേണ്ട അവസ്ഥയിലായെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് ഡിജിപി ടി പി സെന്‍കുമാര്‍ ഒരു പോലീസുകാരന്‍റെ കഴുത്തിന് കുത്തി പിടിച്ച സംഭവവും മുരളീധരന്‍ നിയമസഭയില്‍ പരാമര്‍ശിച്ചു.

%d bloggers like this: