ഫാ: തോമസ് പീലിയാനിക്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
കുട്ടനാട്: കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ക്രൈം
ബ്രാഞ്ച് കസ്റ്റഡിയില്‍. കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ വായ്പാ തട്ടിപ്പുകള്‍ നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തത്. വിശ്വാസവഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനും ഇദ്ദേഹത്തിനെതിരെ കേസടുത്തിട്ടുണ്ട്. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് 12 പരാതികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആലപ്പുഴ െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി വി. വിജയകുമാരന്‍ നായര്‍ക്കാണ് കേസിന്റെ അന്വേഷണച്ചുമതല.