കെജ്‌രിവാള്‍ രാജ് നിവാസിലെ കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജ് നിവാസിലെ കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു.
ഐഎഎസ് ഓഫീസര്‍മാര്‍ ജോലിയിലേക്ക് മടങ്ങി വന്നതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചതിനെത്തുടര്‍ന്നും ഉദ്യോഗസ്ഥരുമായുള്ള ഭിന്നത പരിഹരിക്കാമെന്ന് ഗവര്‍ണര്‍ അനില്‍ ബയ്ജല്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നുമാണു എട്ടാം ദിവസം സമരം അവസാനിപ്പിച്ചത്.
നേരത്തേ ട്വിറ്ററില്‍ ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിനെതിരെ കെജ്‌രിവാള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി അദ്ദേഹത്തിന് എട്ടുദിവസത്തിനിടെ എട്ടുമിനിട്ട് കണ്ടെത്താനായില്ലെന്നാണ് കെജ്‌രിവാള്‍ കുറിച്ചത്.
‘ബഹുമാനപ്പെട്ട ലെഫ്. ഗവര്‍ണറെ കാണാന്‍ എട്ടുദിവസമായി കാത്തിരിക്കുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രിയെയും നഗരവികസന വകുപ്പുമന്ത്രിയെയും ആശുപത്രിയിലേക്ക് മാറ്റി. ബഹുമാനപ്പെട്ട ലെഫ്. ഗവര്‍ണര്‍ക്ക് ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി എട്ടുദിവസത്തിനിടെ എട്ടുമിനിട്ട് കണ്ടെത്താനായില്ല. ചൊവ്വാഴ്ച കുറച്ചുസമയം അദ്ദേഹം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു- ഇതായിരുന്നു കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.
കുത്തിയിരിപ്പുസമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത കെജ്‌രിവാള്‍ മന്ത്രിസഭാംഗങ്ങളായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ ഇന്നു രാവിലെ ആശുപത്രി വിട്ടിരുന്നു. ഉപമുഖ്യമന്ത്രി സമനീഷ് സിസോദിയ, സത്യേന്ദ്ര ജെയിന്‍ എന്നിവരാണ് ആശുപത്രി വിട്ടത്. ഇതോടെ ലെഫ്. ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നവരുടെ എണ്ണം നാലില്‍നിന്ന് രണ്ടായി. ഇതിനിടെ സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണമെന്ന് നിര്‍ദേശിച്ച് ഗവര്‍ണര്‍ കേജ്‌രിവാളിനു കത്തയച്ചിരുന്നു. ചര്‍ച്ചകളിലൂടെ പരിഹരിക്കാനും നിര്‍ദേശം നല്‍കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരം അവസാനിപ്പിക്കാന്‍ ഇടപെടാമെന്ന് ഉറപ്പും നല്‍കി. ഈ സാഹചര്യത്തിലാണു കെജ്‌രിവാള്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

error: Content is protected !!
%d bloggers like this: