ഗവര്‍ണര്‍ ഭരണം: മൂന്ന് മണിക്കൂറിനുള്ളില്‍ അംഗീകാരം

ന്യൂഡല്‍ഹി: ബി.ജെ.പി പിന്തുണ പിന്‍വലിക്കുകയും കാലാവധി പൂര്‍ത്തിയാക്കാതെ മഹ്ബൂബ മുഫ്തി

മന്തിസഭ രാജിവെക്കുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുമ്ബോള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിമാനത്തില്‍. ഗവര്‍ണര്‍ ഭരണത്തിന് അനുമതി ആവശ്യപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ എന്‍.എന്‍.വോറ രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കി മൂന്ന് മണിക്കൂറിനകം തന്നെ ശിപാര്‍ശ അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് റിപ്പോര്‍ട്ട് ഗവര്‍ണര്‍ രാഷ്ടപതിക്ക് അയക്കുന്നത്. ഈ സമയം, രാഷ്ട്രപതി സുറിനാമിലേക്കുള്ള വിമാന യാത്രയിലായിരുന്നു. ഇതേതുടര്‍ന്ന് രാഷ്ട്രപതി ഭവന്‍ സുറിനാമിലേക്ക് റിപ്പോര്‍ട്ട് അയച്ചു നല്‍കുകയും ഉടനടി കോവിന്ദ് ശിപാര്‍ശയില്‍ ഒപ്പുവെക്കുകയുമായിരുന്നു. പുലര്‍ച്ചെ ആറിന് തന്നെ റിപ്പോര്‍ട്ടില്‍ രാഷ്ട്രപതി ഒപ്പ് വെക്കുകയും ചെയ്തു. 40 വര്‍ഷത്തെ കശ്മീരിെന്‍റ രാഷ്ട്രീയ ചരിത്രത്തില്‍ ഇത് എട്ടാം തവണയാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ മുഖ്യമന്ത്രിയായിരുന്ന മഹ്ബൂബ മുഫ്തിയുടെ പിതാവും പി.ഡി.പി നേതാവുമായിരുന്ന മുഫ്തി മുഹമ്മദ് സഇൗദിെന്‍റ സുപ്രധാന രാഷ്ട്രീയ നീക്കങ്ങളാണ് നേരത്തെ ഏഴു തവണയും ഗവര്‍ണര്‍ ഭരണത്തില്‍ കലാശിച്ചത്.
സഇൗദിെന്‍റ മരണത്തെ തുടര്‍ന്നാണ് 2016 ജനുവരി എട്ടിനായിരുന്നു ഇതിനു മുമ്ബ് ഗവര്‍ണര്‍ ഭരണത്തിന് വഴിയൊരുങ്ങിയത്. നാലുദിനം നീണ്ട ദുഃഖാചരണ ചടങ്ങിനുശേഷം പി.ഡി.പി-ബി.ജെ.പി സഖ്യം സര്‍ക്കാര്‍ രൂപവത്കരണത്തെച്ചൊല്ലി തെറ്റിപ്പിരിഞ്ഞപ്പോഴായിരുന്നു ഇത്. ആദ്യമായി ഗവര്‍ണറുടെ ഭരണത്തിന്‍ കീഴില്‍ കശ്മീര്‍ വന്നത് 1977 മാര്‍ച്ച്‌ 26നായിരുന്നു.
അതേസമയം, ഗവര്‍ണര്‍ എന്‍.എന്‍.വോറയുടെ കാലാവധി ജൂണ്‍ 27ന് അവസാനിക്കാനിരിക്കുകയാണ്. എന്നാല്‍ അമര്‍നാഥ് യാത്രയുടെ പശ്ചാതലത്തില്‍ അദ്ദേഹത്തിന്‍റെ കാലാവധി മൂന്ന് മാസമോ, ആറ് മാസമോ നീട്ടി നല്‍കാനും ഇടയുണ്ട്. അതിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

%d bloggers like this: