കാഷ്മീരിൽ പാക് ഭീകരനുൾപ്പെടെ മൂന്ന് പേരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ

അഞ്ച് സൈനികർക്ക് പരിക്കേറ്റു. ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ പാക്കിസ്ഥാൻ പൗരനാണെന്നും മറ്റു രണ്ടു പേർ കാഷ്മീർ സ്വദേശികളാണെന്നും പോലീസ് അറിയിച്ചു.

പുൽവാമയിലെ ത്രാലിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു സിആർപിഎഫ് ഉദ്യോഗസ്ഥനും നാല് സൈനികർക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.

ത്രാലിലെ നസ്നീൻപുരയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തെരച്ചിലാണ് ഭീകരരെ വധിച്ചത്. സൈനികരും സിആർപിഎഫും കാഷ്മീർ പോലീസും സംയുക്തമായാണ് ഭീകരരെ നേരിട്ടത്.

error: Content is protected !!
%d bloggers like this: