ഇടുക്കി ജില്ലയിൽ 25ന് ഹർത്താൽ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഈ മാസം മുപ്പതിനു പ്രഖ്യാപിച്ചിരുന്ന യുഡിഎഫ് ഹർത്താൽ

ഇരുപത്തഞ്ചിലേക്കു മാറ്റി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണു ഹർത്താൽ. തൊടുപുഴ നിയോജക മണ്ഡലത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മൂന്നാർ മേഖലയിൽ എട്ടു വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടി ഉൗർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണു ഹർത്താൽ.

error: Content is protected !!
%d bloggers like this: