പാടിയോട്ടുചാലിൽ കട കുത്തിത്തുറന്ന് ലക്ഷങ്ങളുടെ കുരുമുളക് കവർന്നു

ചെറുപുഴ: ചെറുപുഴ പാടിയോട്ടുചാലിൽ മലഞ്ചരക്ക് കട കുത്തിത്തുറന്ന് വൻ കവർച്ച. പാടിയോട്ടുചാൽ ടൗണിന് അടുത്ത് മുനയൻകുന്ന് രക്തസാക്ഷി മന്ദിരത്തിനു

സമീപത്തെ പാടിക്കൊച്ചി സ്വദേശി കുര്യാക്കോസിന്റെ കുന്നത്തറ ട്രേഡേഴ്സിൽ ആണ് ഇന്നുപുലർച്ചെ കവർച്ചനടന്നത് ഷട്ടറിന്റെ പൂട്ട് തകർത്ത മോഷ്ട്ടാക്കൾ പത്ത് ചാക്കോളം കുരുമുളക് കടത്തിക്കൊണ്ടുപോയി .ഇന്നുരാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് കവർച്ച ശ്രെദ്ധയിൽപെട്ടത് ഉടൻ പോലീസിൽ വിവരം അറിയിച്ചു .ചെറുപുഴ പോലീസ് സ്ഥലത്തെത്തി .കണ്ണൂരിൽ നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദക്തരും സ്ഥലത്തെത്തി പരിശോധന നടത്തി .ആഴ്ചകൾക്ക്‌ മുമ്പ് ചെറുപുഴപോലീസ് സ്‌റ്റേഷൻ പരിധിയിൽ പെട്ട ചൂണ്ടയിൽ മലഞ്ചരക്ക് കടകുത്തിതുറന്നു ആറ് ക്വിന്റൽ അടക്ക മോക്ഷണം പോയിരുന്നു ഈകേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല .അടിക്കടി ഉണ്ടാകുന്ന മോക്ഷണം വ്യാപാരികളെ ഭീതിയിലാക്കി
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: