വൈശാഖ് ബാറിലെ  ജീവനക്കാരിയെ കയ്യേറ്റം ചെയ്ത ജീവനക്കാരനെതിരെ കേസ്

പയ്യന്നൂർ: താലൂക്കാശുപത്രി റോഡിൽ പ്രവർത്തിക്കുന്ന വൈശാഖ് ബാറിലെ റിസപ്ഷനിസ്റ്റ് കാഞ്ഞങ്ങാട് അജാനൂരിലെ 24 കാരിയുടെ പരാതിയിൽ നാലു ദിവസം മുമ്പ് ഹോട്ടലിൽ ജോലിക്കെത്തിയ ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ നികേഷിനെതിരെയാണ് കേസെടുത്തത്. നാലു ദിവസം മുമ്പ് താവത്തെ ബാറിൽ നിന്നും സ്ഥാപനത്തിൽ ജോലിക്കെത്തിയ നികേഷ് ഇന്നലെ രാവിലെ 10.30 മണിയോടെ റിസപ്ഷനിലെത്തി ജീവനക്കാരിയെ കയ്യേറ്റം ചെയ്യുകയും അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. പയ്യന്നൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. അതേ സമയം ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ നിലയിൽ ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ പയ്യന്നൂർ എടാട്ട് സ്വദേശി ടി. നികേഷി (41) നെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: