തിരക്കുള്ള ബസിൽ കരുണ തോന്നി ഇരിക്കാൻ സീറ്റ് കൊടുത്തു, യാത്രക്കാരിയുടെ 46000 രൂപ നഷ്ടപ്പെട്ടു

മൂവാറ്റുപുഴ: തിരക്കുള്ള ബസില്‍ യാത്ര ചെയ്തിരുന്ന അവശയായ സ്ത്രീയ്ക്ക് വീട്ടമ്മ ഇരിക്കാന്‍ സീറ

്റ് നല്‍കിയതായിരുന്നു പണം തട്ടിപ്പിന്റെ തുടക്കം . കരുണ കാണിച്ചതുവഴി വീട്ടമ്മയുടെ അരലക്ഷത്തോളം രൂപയാണ് നഷ്ടമായത്. മൂവാറ്റുപുഴ പായിപ്ര മാനാറി മുണ്ടയ്ക്കല്‍ വീട്ടില്‍ സീതാലക്ഷ്മിയുടെ 46000 രൂപയാണ് നഷ്ടമായത്. കഴിഞ്ഞ മെയ് 22ന് മൂവാറ്റുപുഴയില്‍ നിന്ന് പട്ടിമറ്റത്തേയ്ക്ക് യാത്ര ചെയ്യുമ്പോൾ ആണ് സംഭവം. ബസില്‍ നല്ല തിരക്കുണ്ടായിരുന്നത് കൊണ്ടാണ് കണ്ടാല്‍ അവശയെന്ന് തോന്നിക്കുന്ന സ്ത്രീയ്ക്ക് ഇരിയ്ക്കാനായി തന്റെ സീറ്റില്‍ സീതാലക്ഷ്മി സൗകര്യം ഒരുക്കി നല്‍കിയത്. പിന്നീട് വീട്ടില്‍ എത്തിയപ്പോഴാണ് എടിഎം കാര്‍ഡും പണവും പോയെന്ന കാര്യം തിരിച്ചറിഞ്ഞത്.

സീതാലക്ഷ്മിയുടെ ബാഗില്‍നിന്ന് എടിഎം കാര്‍ഡ് കവര്‍ന്ന സ്ത്രീ 40,000 രൂപയാണ് പിന്‍വലിച്ചത്. ബാഗിലുണ്ടായിരുന്ന 6000 രൂപയും മോഷ്ടിച്ചിരുന്നു. കാര്‍ഡ് പോയെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് മൂന്ന് തവണയായി എടിഎമ്മില്‍നിന്ന് 40,000 രൂപ നഷ്ടമായി. പട്ടിമറ്റത്തെ എസ്ബിഐ എടിഎമ്മിൽനിന്ന് 10,000 രൂപ വീതം രണ്ട‌ു തവണയും കോലഞ്ചേരി ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽനിന്ന് 20,000 രൂപയും പിൻവലിച്ചത്. തന്റെ കാര്‍ഡില്‍ തന്നെ പിന്‍ നമ്ബര്‍ എഴുതി വെച്ചു എന്ന മണ്ടത്തരമാണ് സീതാലക്ഷ്മിയ്ക്ക് പണം നഷ്ടപ്പെടുത്തിയത്.

യാത്രക്കാരി ബാങ്കിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകി. ഇതേത്തുടർന്നു പൊലീസ് എടിഎം സെന്ററുകളിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നു സംശയം തോന്നിയ യുവതിയുടെ ചിത്രം ശേഖരിച്ചു. യുവതിയെക്കുറിച്ചു വ്യക്തമായ വിവ‌രം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: