കൃത്രിമ ജലപാത: പാനൂരിൽ മാർച്ചും ധർണയും

കൃത്രിമ ജലപാത വിരുദ്ധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വരുന്ന ശനിയാഴ്ച (23/06/2018) പാനൂർ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി നിർദ്ദിഷ്ട കൃത്രിമ ജലപാതയ്ക്കായി മാർക്ക് ചെയ്യപ്പെട്ട സ്ഥലങ്ങളിലെ പ്രാദേശിക കമ്മിറ്റികൾ വിവിധ ഇടങ്ങളിലായി കുടുംബയോഗങ്ങൾ സംഘടിപ്പിച്ചു..
23 ന് നടക്കുന്ന വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും വൻ ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കാൻ എല്ലാ പ്രദേശത്തുള്ളവരും ഒരുമിച്ചു തീരുമാനിച്ചു..
ജനങ്ങൾക്ക്‌ ആവശ്യമില്ലാത്ത നാടിനുതന്നെ ദോഷം വരുത്തുന്ന വികസനത്തിനായി ആരും കിടപ്പാടം വിട്ടുനൽകില്ല എന്ന് എല്ലാ നാട്ടുകാരും ഒരുമിച്ചു പറഞ്ഞു. വിവിധ ഭാഗങ്ങളിൽ നടന്ന യോഗങ്ങളിൽ സമര സമിതി ചെയർമാൻ C.P മുകുന്ദൻ , കൺവീനർ ബിജു , സജിത്ത് , മനോഹരൻ പ്രദീപൻ, kk പ്രേമൻ, പവിത്രൻ രതി എന്നിവർ സംസാരിച്ചു
23 ന് പാനൂർ വില്ലേജിലേക്ക് നടത്തുന്ന മാർച്ചിലും ധർണ്ണയിലും മുഴുവൻ ജനങ്ങളും പങ്കെടുക്കുക ജനകീയ സമരം വിജയിപ്പിക്കണമെന്നും അറിയിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: