പയ്യന്നൂർ കുന്നരുവിൽ വടിവാൾ കണ്ടെത്തി.

0

പയ്യന്നൂര്‍: കുന്നരുവിലെപറമ്പിലെ കാടു വൃത്തിയാക്കുന്നതിനിടെ മാലിന്യ കൂമ്പാരത്തില്‍ ഒളിപ്പിച്ചു വെച്ച നിലയിൽ വടിവാള്‍ കണ്ടെത്തി.കുന്നരു മാന്താന്‍പാലത്തിന് സമീപത്തെ വേണുഗോപാലന്റെ ഇരുനില കെട്ടിടത്തിന് താഴെയുണ്ടായിരുന്ന കുറ്റിക്കാട്ടിലെ മാലിന്യ കൂമ്പരത്തിനിടയില്‍ നിന്നാണ് വടിവാള്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കാടുമൂടിയമാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് വടി വാള്‍ കണ്ടെത്തിയത്.തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായര്‍, എ. എസ്‌ഐമാരായ എം.പി.നിഗേഷ്, ഏ. ജി. അബ്ദുൾ റൗഫ്, സിവിൽ പോലീസ് ഓഫീസർ സൈജു എന്നിവരുള്‍പ്പെട്ട പോലീസ് സംഘമെത്തിയാണ് വടി വാള്‍ കസ്റ്റഡിയിലെടുത്തത്. അരമീറ്ററോളം നീളമുള്ള വടിവാളാണ് കണ്ടെത്തിയത്. ആയുധ നിയന്ത്രണ നിയമപ്രകാരം കേസെടുത്ത പയ്യന്നൂർ പോലീസ് പ്രതികളെ കുറിച്ച് അന്വേഷണം തുടങ്ങി. കൂടുതൽ പരിശോധനക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ പോലീസ് ശ്രമം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading