വീട്ടമ്മയെ
തലക്കടിച്ച് കവർച്ച മോഷ്ടാവിൻ്റെ രേഖാചിത്രം പുറത്ത് വിട്ടു

0

പോലീസുകാരൻ്റെ ഭാര്യയായ വീട്ടമ്മയെ മുഖം മൂടിധരിച്ചെത്തിയ മോഷ്ടാവ് തലക്കടിച്ച് പരിക്കേല്പിച്ച കേസിൽ പോലീസ് പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു.
.പടന്നക്കാട്
തനിച്ചു താമസിക്കുന്ന ലീലാവതിയുടെ (61) വീട്ടിലാണ് ദിവസങ്ങൾക്ക് മുമ്പ്അക്രമി കവർച്ച നടത്തിയത്.തലക്കടിച്ച് പരിക്കേല്പിച്ച മോഷ്ടാവ് വീട്ടുമുറിയിലെ പേഴ്സിൽ സൂക്ഷിച്ച ലീലാവതിയുടെ 5,000 രൂപ കവർന്ന് രക്ഷപ്പെട്ടു.ബഹളം കേട്ടെത്തിയ അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. അക്രമിയായ കവർച്ചക്കാരനെ കണ്ടെത്താൻ ഹൊസ്ദുർഗ് എസ്.ഐ.കെ.പി.സതീഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. 25 നും 30 നും ഇടയിൽ പ്രായമുള്ള മലയാളം സംസാരിക്കുന്ന യുവാവാണ് അക്രമിയെന്ന് പരിക്കേറ്റ ലീലാവതി പോലീസിന് മൊഴി നൽകിയിരുന്നു.തുടർന്നാണ് പോലീസ് പരാതിക്കാരിയുടെ സഹായത്തോടെ രേഖാചിത്രം തയാറാക്കി മാധ്യമങ്ങൾക്ക് നൽകിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading