ലോക്ഡൗണില്‍ ഇളവുകള്‍: തുണിക്കടകളും സ്വര്‍ണക്കടകളും തുറക്കാം.

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ടെക്സ്റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കും ചെറിയ ഇളുവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കി. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈന്‍/ഹോം ഡെലിവറികള്‍ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വച്ച് തുറക്കാം. വിവാഹ പാര്‍ട്ടിക്കാര്‍ക്ക് ഒരുമണിക്കൂര്‍ വരെ ഷോപ്പില്‍ ചിലവഴിക്കാനും അനുമതിയുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യാം. പൈനാപ്പിള്‍ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിര്‍മാണ തൊഴിലാളികളെ പോലെ അവര്‍ക്ക് പൈനാപ്പിള്‍ തോട്ടത്തില്‍ പോകാന്‍ നിയന്ത്രണങ്ങളോടെ അനുമതിയുണ്ടെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങള്‍ക്കും ടവറുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഇതോടൊപ്പം അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: