പട്ടുവത്ത് നാളെ ആന്റിജന്‍ ടെസ്റ്റ്

 

തളിപ്പറമ്പ്: പട്ടുവം കൂത്താട്ട് മോഡല്‍ അംഗന്‍വാടിയില്‍ നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് സംഘടിപ്പിക്കും. പട്ടുവം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും, ഒടുവള്ളിത്തട്ട് സി.എച്ച്.സിയുടെയും സഹായത്തോടെയാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട് ഏഴ് ദിവസം പൂര്‍ത്തിയാക്കിയവര്‍, കോവിഡ് ലക്ഷണമുള്ളവര്‍ എന്നിവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് പട്ടുവും കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ധന്യ ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: