മൃ​ത​ദേ​ഹ​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

ത​ല​ശ്ശേ​രി: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച രോ​ഗി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് ധ​ർ​മ​ടം മീ​ത്ത​ലെ പീ​ടി​ക​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ട്രാ​ൻ​ഫോ​മ​റി​ലി​ടി​ച്ച് അ​പ​ക​ടം. കോ​ഴി​ക്കോ​ട് എം.​വി.​ആ​ർ കാ​ൻ​സ​ർ റി​സ​ർ​ച് സെൻറ​ർ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹ​വു​മാ​യി മ​ഞ്ചേ​ശ്വ​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ആം​ബു​ല​ൻ​സി​െൻറ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രാ​ൻ​സ്ഫോ​മ​റി​െൻറ തൂ​ണു​ക​ൾ ര​ണ്ടും ത​ക​ർ​ന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട ആം​ബു​ല​ൻ​സ് പി​ന്നീ​ട് തൊ​ട്ട​ടു​ത്ത ക​ട​യി​ലി​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​െൻറ സൈ​ഡ് ഗ്ലാ​സ് ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. മൃ​ത​ദേ​ഹം മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ മ​ഞ്ചേ​ശ്വ​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. ധ​ർ​മ​ടം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി നി​യ​ന്ത്രി​ച്ചു. സാ​ധാ​ര​ണ ദേ​ശീ​യ​പാ​ത​യി​ൽ തി​ര​ക്കേ​റി​യ സ്ഥ​ല​മാ​ണി​ത്.

ലോ​ക്ഡൗ​ൺ കാ​ര​ണം വാ​ഹ​ന​ങ്ങ​ളും വ​ഴി​യാ​ത്ര​ക്കാ​രും ഇ​തു​വ​ഴി പോ​കാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: