ഇന്ത്യയില്‍ 2.76 ലക്ഷം പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 3,874 മരണം

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 2,76,070 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,874 പേർ കോവിഡ് മൂലം മരിച്ചു. 3,69,077 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,57,72,400 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,23,55,440 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,87,122പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 31,29,878 സജീവ രോഗികളുണ്ട്.

രാജ്യത്ത് ഇതുവരെ 18,70,09,792 വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവർക്കും വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചശേഷം കോവിഡ് വന്ന് ഭേദമായവർക്കും മൂന്നുമാസത്തിനുശേഷം രണ്ടാമത്തെ ഡോസ് നൽകിയാൽ മതിയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് ചികിത്സയുടെ ഭാഗമായി ആന്റിബോഡിയോ പ്ലാസ്മയോ സ്വീകരിച്ചവർക്കും ഇത് ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം രക്തം ദാനംചെയ്യാം. രോഗം ഭേദമായി ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് വന്നാൽ രണ്ടാഴ്ചയ്ക്കുശേഷം രക്തദാനത്തിന് തടസ്സമില്ല. പാലൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാം. ഗർഭിണികൾക്ക് സ്വീകരിക്കാമോ എന്ന വിഷയം വിദഗ്ധസമിതിയുടെ പഠനത്തിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: