കോവിഡ് നിയമലംഘകരെ ഇനി ക്യാമറ പിടികൂടും

കോവിഡ് നിയമ ലംഘകരെ കൈയ്യോടെ പിടി കൂടാന്‍ പയ്യന്നൂര്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. മാസ്‌ക് ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ എത്തുന്നവരേയും ,സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുന്നവരേയും ക്യാമറ നിരീക്ഷിക്കും. ഇത്തരത്തില്‍ ക്യാമറയില്‍ പതിയുന്നവരുടെ വിവരങ്ങള്‍ പോലീസ് പട്രോളിങ്ങ് സംഘങ്ങള്‍ക്ക് കൈമാറും. തുടര്‍ന്ന് നിയമ ലംഘകരില്‍ നിന്ന് പിഴയും ഈടാക്കും. പയ്യന്നൂര്‍ വ്യാപാരികള്‍ വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് പൊതുജനങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനത്തെ കുറിച്ചും സാമൂഹിക അകലത്തെകുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനും പൊതു സ്ഥലങ്ങളിലെത്തുന്ന ജനങ്ങളെ വീക്ഷിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

പയ്യന്നൂര്‍ പോലീസിനാണ് ഇതിന്റെ മേല്‍നോട്ട ചുമതല. ജില്ലാ പൊലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാരം തളിപ്പറമ്പ് ഡി വൈ എസ് പി ടി കെ രത്‌നകുമാറാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഈ പദ്ധതി വരുംദിവസങ്ങളില്‍ ജില്ലയിലുടനീളം വ്യാപിപ്പിക്കും. മിനി കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം തളിപ്പറമ്പ് ഡി വൈ എസ് പി പെരുമ്പ മാര്‍ക്കറ്റില്‍ നിര്‍വ്വഹിച്ചു. സി ഐ എ വി ജോണ്‍ , കെ നാസിം, വി പി സുമിത്രന്‍, കെ വിജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: