സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്.കണ്ണൂരിൽ 3 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്.

പാലക്കാട് : 7, മലപ്പുറം : 4, കണ്ണൂർ : 3, പത്തനംതിട്ട : 2, തിരുവനന്തപുരം : 2, തൃശൂർ : 2, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ഇവിടെങ്ങളിൽ ഓരോന്ന് വീതവുമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

നെഗറ്റീവായത് തൃശ്ശൂരിൽ രണ്ടുപേർക്കും കണ്ണൂർ,വയനാട്, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.

ഇന്ന് പോസിറ്റീവായതിൽ 12 പേർ വിദേശത്തുനിന്ന് വന്നതാണ്. 11 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നതാണ്. മഹാരാഷ്ട്ര-8,തമിഴ്നാട്-3. കണ്ണൂരിൽ ഒരാൾക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇതുവരെ 666 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 161 പേർ നിലവിൽ ചികിത്സയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: