ഇരിട്ടിക്കൂട്ടം ഫേസ്ബുക്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വേറിട്ടൊരു പിറന്നാൾ ആഘോഷം

ഇരിട്ടി: വേറിട്ട പിറന്നാൾ ആഘോഷത്തിനു നേതൃത്വം കൊടുത്ത് ഇരിട്ടിക്കൂട്ടം ഫേസ്ബുക്ക് ഗ്രൂപ്പ്.ഇരിട്ടിക്കൂട്ടം കൂട്ടായ്മയിലെ മാട്ടറ സ്വദേശിയായ ജോമോൻ ജോയ്- അനില ദമ്പതികൾ ആണ് തന്റെ കുഞ്ഞിന്റെ രണ്ടാം പിറന്നാൾ ഇരിട്ടിക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ എടൂർ മൈത്രി ഭവനിലെ അന്തേവാസികളോടൊപ്പം ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു വേറിട്ട ആഘോഷം ആക്കി മാറ്റിയത്.ഞായറാഴ്ച എടൂർ മൈത്രി ഭവനിലെ 15 ഓളം ആൾക്കാരുമായി കണ്ണൂരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയ പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം, കണ്ണൂർ കോട്ട, പയ്യാമ്പലം ബീച് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സ്നേഹ യാത്ര സംഘടിപ്പിച്ചത്.യാത്രയുടെ അവസാനം സിനിമ കാണുവാൻ ആയി കയറിയപ്പോൾ ജീവിതത്തിൽ തിയേറ്റർ കണ്ടിട്ട് കൂടിയില്ലാത്ത ഇവരിൽ പലരും കൗതുകത്തോട് കൂടിയാണ് സിനിമ കണ്ടു തീർത്തത്. വാർധക്യത്തിന്റെ ഏകാന്തതയിൽ ഒതുങ്ങി കഴിഞ്ഞിരുന്നവർക്ക് പുഞ്ചിരിയുടെ വെളിച്ചം പകർന്ന് വ്യത്യസ്ത അനുഭവം തീർക്കുകയായിരുന്നു ഇരിട്ടിക്കൂട്ടം.ഇരിട്ടിയുടെ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് മുൻനിരയിലുള്ള ഇരിട്ടിക്കൂട്ടം ഫേസ്ബുക് ഗ്രൂപ്പ്‌ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. വർഷാ വർഷം നടത്തി വരുന്ന പാവപെട്ട കുട്ടികൾക്കായുള്ള സഹപാഠിക് ഒരു കൈത്താങ്ങ് എന്ന പേരിൽ ആരംഭിച്ച പഠനോപകരണ വിതരണ പരിപാടിക്കും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇതിനോടകം നല്ല പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ജാതി മത രാഷ്ട്രീയ ഭേദമന്യേന ഒരുമിച്ചു കൂടിയ ഇരിട്ടിയുടെ വിവിധ പ്രദേശങ്ങളിലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടം യുവ മനസ്സുകളാണ് ഇരിട്ടിക്കൂട്ടം കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.പരിപാടിക് രാഹുൽ ആലക്കാടൻ,ജിസ് ജോസഫ് എടൂർ, മനു പോൾ കീഴ്പ്പള്ളി, അശ്വിൻ മാട്ടറ, രാജേഷ് കീഴ്പ്പള്ളി, ജിനീഷ് കരിക്കോട്ടക്കരി,സജേഷ് ബാബു ഉളിയിൽ,ബൈജു ചെങ്ങര, ശ്രീജിത് കുറുപ്പ്, അശോകൻ തില്ലങ്കേരി തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: