കണ്ണൂരിലെ ലോഡ്ജിൽ മോഷണം; താമസക്കാരുടെ 10 പവൻ സ്വർണ്ണം മോഷണം പോയി

നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച വൃദ്ധ ദമ്പതികളുടെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി.പ്രശസ്ത സംഗീത സംവിധായകൻ ദീപക് ദേവിന്‍റെ മാതാപിതാക്കളായ ദേവരാജന്‍റെയും ഭാര്യ ആശ ദേവരാജന്‍റെയും മുറിയിലെ ബാഗിൽ സൂക്ഷിച്ച സ്വർണ്ണമാണ് കവർന്നത്.ഇക്കഴിഞ്ഞ പതിനേഴാം തിയ്യതിയാണ് ഇരുവരും റെയിൽവെ സ്റ്റേഷന് സമീപത്തെ ഗ്രീൻ പാർക്ക് ലോഡ്ജിലെ മൂന്നാമത്തെ നിലയിൽ മുറിയെടുത്തത് ഇന്നലെ ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ രാവിലെ മുറി പൂട്ടി പോയി രാത്രി തിരിച്ച് വന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിൽ സൂക്ഷിച്ച 6 പവന്‍റെ താലിമാലയും 4 പവന്റെ വളയും നഷ്ട്ടപ്പെട്ടതായി മനസിലാക്കിയത് തുടർന്ന് ടൗൺ പോലിസിൽ പരാതി നൽകി. എറണകുളം വാഴക്കാല സ്വദേശി ആശ ദേവരാജിന്‍റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: