കെവിന്‍ വധക്കേസ്: മൊഴിമാറ്റിമാറ്റാൻ ആവശ്യം, സാക്ഷിക്ക് പ്രതികളുടെ മര്‍ദനം

കെവിന്‍ കൊലപാതക കേസിലെ സാക്ഷിയെ പ്രതികള്‍ മര്‍ദിച്ചു. കേസിലെ 37ാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതി മനുവും 13ാം പ്രതി ഷിനുവും ചേര്‍ന്ന് മര്‍ദിച്ചത്. കോടതിയില്‍ സാക്ഷി പറയരുതെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് പ്രതികള്‍ രാജേഷിനെ മര്‍ദിച്ചത്. ഇന്നലെ പുനലൂരില്‍ വച്ച്‌ കേസിലെ ആറാം പ്രതി മനു മുരളീധരന്‍, 13ാം പ്രതി ഷിനു നാസര്‍ എന്നിവരാണു മര്‍ദിച്ചതെന്നാണു രാജേഷിന്‍റെ മൊഴി. കെവിന്‍റെ സുഹൃത്തും മറ്റൊരു പ്രധാന സാക്ഷിയായ അനീഷിനെ തട്ടിക്കൊണ്ടുപോയ വിവരം 11ാം പ്രതി ഫസല്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് രാജേഷ് കോടതിയില്‍ മൊഴി നല്‍കിയത്.സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പുനലൂര്‍ പൊലീസ് കേസെടുത്തു. കെവിന്‍ കൊലപാതകത്തിന്‍റെ വിചാരണ നടക്കാനിരിക്കെയാണ് സംഭവം. ഇതുസംബന്ധിച്ച്‌ പുനലൂര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു, ഷെഫിന്‍, ഫസല്‍ എന്നിവരെയും രാജേഷ് തിരിച്ചറിഞ്ഞു. കൊലപാതക ശേഷം പ്രതികള്‍ സുഹൃത്തായ രാജേഷിനോടു കുറ്റമേറ്റ് പറഞ്ഞിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: