ശബരിമല വിഷയം പ്രതികൂലമല്ല ; എക്സിറ്റ് പോളിനെ തള്ളി പിണറായി

കേരളത്തില്‍ ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് ഇടത് മുന്നണി മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്ത ചില സംഭവങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. ശബരിമലയെ സംരക്ഷിക്കുന്ന നിലാടാണ് സര്‍ക്കാരിനുള്ളത്. ഇനിയും ഈ നിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന എക്‌സിറ്റ് പോളുകളെ വിശ്വാസിക്കാന്‍ കഴിയില്ല. 2004ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് എല്ലാവരും പ്രവചിച്ചത്. എന്നാല്‍ അന്ന് യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത് എല്ലാവരും കണ്ടതാണ്. ഇനി 23 വരെ കാത്തിരിക്കാം. കേരളത്തില്‍ ഇടത് മുന്നണി വന്‍ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതിന്‍റെ തെളിവുകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുയാണ്. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ബി.ജെ.പി കയ്യടക്കി വച്ചിരിക്കുന്നത് വല്ലാത്ത ദുര്‍വിധിയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: