തിരഞ്ഞെടുപ്പ് ; നിർണായക നീക്കവുമായി മായാവതി ; സോണിയുമായി കൂടിക്കാഴ്ച

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എയ്ക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ നിർണായക നീക്കവുമായി ബി എസ് പി അധ്യക്ഷ മായാവതി.കോൺഗ്രെസ്സുമായി കൈകോർക്കാൻ സോണിയഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തിലും യുപിയിലെ എസ്‍‍പി – ബിഎസ്‍‍പി മഹാസഖ്യത്തോടൊപ്പം കോൺഗ്രസിനെ ചേര്‍ക്കാൻ മായാവതി തയ്യാറായിരുന്നില്ല. കോൺഗ്രസും ബിജെപിയും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നായിരുന്നു മായാവതിയുടെ നിലപാട്. ഈ സാഹചര്യത്തിൽ മായാവതിയുടെ ഈ രാഷ്ട്രീയനീക്കം നിര്‍ണ്ണായകമാണ്. മെയ് 23ന് ഫലം വരുമ്പോള്‍ തൂക്കുമന്ത്രിസഭയാണെങ്കിൽ സ്വീകരിക്കേണ്ട നടപടികളാണ് ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ ഒരു വിഭാഗം ആലോചിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യമായി മത്സരിക്കാത്തതിനാൽ സാങ്കേതിക തടസ്സങ്ങള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കുരുക്കാകാതിരിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: