സ്വർണക്കടത്ത് ; പിന്നിൽ ജ്വല്ലറി ഉടമ ; അന്വേഷണം ഊർജിതം

തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയ സ്വർണക്കടത്തിന് പിന്നിൽ മലപ്പുറം സ്വദേശിയായ ജ്വലറി ഉടമ ഹക്കീമിന് വേണ്ടിയാണെന്ന് റവന്യൂ ഇന്‍റലിജെൻസ് .അഭിഭാഷകനായ ബിജു മനോഹരന്‍റെ സംഘത്തെ ഉപയോഗിച്ചു ഹക്കീം പലതവണ സ്വർണം കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.കിഴക്കേകോട്ടയിൽ ഹോൾസെയിൽ സ്വർണക്കട നടത്തുന്ന ഹക്കീമിനു വേണ്ടി തിരുവനന്തപുരത്തും മലപ്പുറത്തും കോഴിക്കോടും തിരച്ചിൽ ഊര്ജിതമാക്കിയിട്ടുണ്ട്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണു ഹക്കീം. ഹക്കീമിനു പിന്നിൽ സ്വർണക്കടത്തിന്‍റെ മറ്റു വലിയ കണ്ണികളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.തിരുവനന്തപുരം കൂടാതെ കാസർഗോഡ്,കോഴിക്കോട്,കൊണ്ടോട്ടി ,തൃശൂർ,ദുബായ് എന്നിയവിടങ്ങളിലും ശാഖകളുണ്ട്. കടത്തിക്കൊണ്ടു വരുന്ന സ്വർണ ബിസ്‌കറ്റുകൾ ഉരുക്കിയാണു വൻകിടക്കാർക്കു വിറ്റിരുന്നതെന്നാണു സൂചന. ഇവരുടെ ദുബൈയിലുള്ള സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: