പേരാവൂരിൽ വാഹനാപകടം ; അഞ്ചുപേർക്ക് പരിക്ക്

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം അഞ്ചു പേർക്ക് പരിക്ക്.പരിക്കേറ്റ പേരാവൂർ തെരുവിലെ വയലിൽ ഷിനൊ തങ്കച്ചൻ , മണത്തണ കോട്ടക്കുന്നിലെ മാണിക്കത്താഴെ തോമസ് എന്നിവരെ നടാലിലെ മിംസ് ആസ്പത്രിയിലും അടക്കാത്തോടിലെ ഹംസക്കുട്ടി, ഉനൈസ് , സവാദ് എന്നിവരെ പേരാവൂരിലെ സൈറസ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.പേരാവൂർ ഭാഗത്തുനിന്ന് വന്ന മാരുതി കാർ നിയന്ത്രണം വിട്ട് എതിരേ വന്ന സ്കൂട്ടറിലും മറ്റൊരുകാറിലും ഇടിച്ചാണ് അപകടം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: