വാട്സാപ്പിൽ പ്രചരിക്കുന്ന ‘പത്തു നിയമം’ വ്യാജമെന്ന് റെയിൽവേ

റെയിൽവേ നിയമങ്ങൾ ജൂലായ് ഒന്നു മുതൽ മാറുമെന്ന മട്ടിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം . 2016 മുതൽ തുടരുന്ന വ്യാജ മാറ്റങ്ങളിൽ ചിലത് പുതുക്കിയാണ് ഇത്തവണത്തെ പ്രചാരണം .
വെയിറ്റിങ് ലിസ്റ്റ് ഇനിയുണ്ടാവില്ലെന്നതാണ് ഇതിൽ പ്രധാനം . ജൂലായ് ഒന്നിനു ശേഷം യാത്ര ചെയ്യാൻ ബുക്കുvചെയ്ത യാത്രക്കാരാണ് ഇതു വായിച്ച് സ്റ്റേഷനുകളിൽ എത്തുന്നത് . ഡിവിഷൻ ആസ്ഥാനത്തേക്കും അന്വേഷണ വിളികൾ എത്തി . എടുത്ത വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കണോ എന്നതടക്കമുള്ള സംശയങ്ങളാണ് മിക്കവർക്കും .
ഉറപ്പായ തത്കാൽ ടിക്കറ്റ് റദ്ദാക്കിയാൽ പകുതി നിരക്ക് നൽകുമെന്നതാണ് മറ്റൊരു തെറ്റായ പ്രചാരണം . തത്കാൽ സമയം മാറും എന്നും പ്രീമിയം വണ്ടികൾ ഓടിക്കില്ല എന്നും പ്രചരിക്കുന്ന 10 മാറ്റങ്ങളിലുണ്ട് .
2016 മേയ് – ജൂൺ മാസങ്ങളിലാണ് ഇത്തരം പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ ആദ്യമായി വന്നത് . റീഫണ്ട് നിയമം മാറും , വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ കൗണ്ടർ വഴി കിട്ടില്ല എന്നടതടക്കം പതിനഞ്ചോളം മാറ്റം ജനത്തെ തെറ്റിദ്ധരിപ്പിച്ചു . ഇതിനെതിരേ റെയിൽവേ സർക്കുലർതന്നെ ഇറക്കി .
2017-ലും യാത്രക്കാരെ പറ്റിച്ച വാട്സാപ്പ് മെസേജുകൾ പ്രചരിച്ചു . പത്രക്കുറിപ്പ് ഇറക്കിയാണ് റെയിൽവേ ഇതിനെ തടഞ്ഞത് . സുവിധാ തീവണ്ടികൾ നിർത്തും , തത്കാൽ റീഫണ്ട് നിയമം മാറുന്നു , തത്കാൽ ടിക്കറ്റ് സമയം മാറും എന്നൊക്കെയായിരുന്നു പ്രചാരണം . ഇതിൽ അല്പം മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ വ്യാജ സന്ദേശം പ്രചരിക്കുന്നത് .
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ ശരിയല്ലെന്ന് റെയിൽവേ . വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ജൂലായ് ഒന്നു മുതൽ നിർത്തുന്നുണ്ടോ എന്നന്വേഷിച്ചാണ് ഒട്ടേറെപ്പേർ വിളിക്കുന്നത് . മാറ്റങ്ങളുണ്ടെങ്കിൽ ഔദ്യോഗിക മാർഗത്തിലൂടെ റെയിൽവേ അറിയിക്കും . റിസർവേഷൻ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് മൊബൈലിൽ സന്ദേശം വരും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: