എക്‌സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമായാല്‍ വരുന്നത് ഉപതെരഞ്ഞെടുപ്പുകള്‍, രണ്ട് സീറ്റില്‍ ബിജെപിക്ക് പ്രതീക്ഷ

സംസ്ഥാനത്തെ ലോക്‌സഭ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള എക്‌സിറ്റ്പോളുകള്‍യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ കേരളത്തില്‍ അധികം വൈകാതെ വീണ്ടും ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും. മൂന്ന് ഉപതെരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ നടക്കുക.കോഴിക്കോട് എ. പ്രദീപ് കുമാര്‍, ആലപ്പുഴയില്‍ എ.എം ആരിഫ്, വടകരയില്‍ കെ. മുരളീധരന്‍ എന്നിവര്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. പ്രദീപ് കുമാര്‍ കോഴിക്കോടിനെയും ആരിഫ് അരൂരിനെയും കെ. മുരളീധരന്‍ വട്ടിയുര്‍ക്കാവ് മണ്ഡലത്തെയും നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു. ഇതിന് പുറമെയാണ് സിറ്റിംങ് എഎല്‍എ മുസ്ലീംലീഗിലെ പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരം മണ്ഡലം.മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ കെ സുരേന്ദ്രന്‍ തോറ്റത്. സുരേന്ദ്രന്റെ അപരന്‍ ആയിരത്തിലധികം വോട്ടുകള്‍ പിടിച്ചിരുന്നു.അതുകൊണ്ട് തന്നെ മഞ്ചേശ്വരം ബിജെപി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മണ്ഡലമാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ കാലകാലങ്ങളായി എല്‍ഡിഎഫ് യുഡിഎഫിന് വോട്ടുമറിക്കുന്നു എന്ന് ആരോപണം നേരിടുന്ന മണ്ഡലം കൂടിയാണ് മഞ്ചേശ്വരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: