കണ്ണൂര്‍, കാസര്‍കോട‌് ലോക‌്സഭാ മണ്ഡലങ്ങളിലെ റീ പോളിങ് സമാധാനപരം

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട‌് ലോക‌്സഭാ മണ്ഡലങ്ങളിലെ ഏഴ‌് ബൂത്തുകളില്‍ ഞായറാഴ‌്ച നടന്ന വോട്ടെടുപ്പ‌് സമാധാനപരം. കാസര്‍കോട‌് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ 48 –ാം നമ്ബര്‍ ബൂത്ത‌ിലും കല്യാശേരി നിയമസഭാ മണ്ഡലത്തിലെ 69,70 ബൂത്തുകളിലും പിലാത്തറ 19ാംനമ്ബര്‍ ബൂത്തിലുമാണ‌് റീ പോളിങ്‌ നടന്നത‌്.
കണ്ണൂര്‍ ലോക‌്സഭാ മണ്ഡലത്തില്‍ തളിപ്പറമ്ബ‌് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പാമ്ബുരുത്തി 166ാം ബൂത്ത‌ിലും ധര്‍മടം നിയമസഭാമണ്ഡലത്തിലെ 52, 53 നമ്ബര്‍ ബൂത്ത‌ുകളിലും റീ പോളിങ്‌ നടന്നു. കൂളിയാട‌് 48 –ാം നമ്ബര്‍ ബൂത്ത‌ില്‍ 84.14 ശതമാനമാണ‌് പോളിങ്‌. ഏപ്രില്‍ 23ന‌് നടന്ന വോട്ടെടുപ്പില്‍ 88.9 ശതമാനമായിരുന്നു പോളിങ്‌.
ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ വോട്ടെടുപ്പ‌് സമാധാനപരമായിരുന്നു.

ലീഗിന‌് സ്വാധീനമുള്ള പുതിയങ്ങാടി, ജമാഅത്തെ ഹയര്‍സെക്കന്‍ഡറി സ‌്കൂളില്‍ ലീഗ‌് പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും എല്‍ഡിഎഫ‌് നേതാക്കളും പൊലീസും ഇടപെട്ടതിനാല്‍ പ്ര‌ശ‌്നങ്ങളുണ്ടായില്ല. വനിതാ പൊലീസുകാര്‍ തിരിച്ചറിയല്‍ കാര്‍ഡ‌് പരിശോധിച്ചാണ‌് സ‌്ത്രീ വോട്ടര്‍മാരെ ബൂത്തിലേക്ക‌് കയറ്റിവിട്ടത‌്. ഓരോ ബൂത്തിലും പരിസരത്തും ഡിവൈഎസ‌്പിമാരുടെ നേതൃത്വത്തില്‍ സിഐ, എസ‌്‌ഐ എന്നിവരടക്കം നൂറ‌് പൊലീസുകാരെ ക്രമസമാധാന ചുമതലയ്‌ക്ക‌് നിയോഗിച്ചിരുന്നു.
ഇവിഎം, തപാല്‍ വോട്ടുകള്‍ ഒരേസമയം എണ്ണിത്തുടങ്ങണം
ന്യൂഡല്‍ഹി
ഇലക‌്ട്രോണിക‌് വോട്ടിങ‌് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണുന്നതിനോടൊപ്പംതന്നെ തപാല്‍ ബാലറ്റുകളും എണ്ണിത്തുടങ്ങണമെന്ന‌് കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷന്‍. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസര്‍മാര്‍ക്ക‌് നിര്‍ദേശം നല്‍കി.
ഇലക‌്ട്രോണിക‌് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ചശേഷം നിശ്ചിത നടപടിക്രമം പാലിച്ച‌് വിവിപാറ്റ‌് രസീതുകള്‍ എണ്ണണം.
ഇത്തവണ ഇലക‌്ട്രോണിക‌് സംവിധാനത്തില്‍ ലഭിച്ച തപാല്‍ ബാലറ്റുകള്‍കൂടി പരിഗണിക്കേണ്ടതിനാല്‍ തപാല്‍ വോട്ടുകള്‍ എണ്ണാന്‍ കൂടുതല്‍ സമയം വേണ്ടിവരും. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച‌് ബൂത്തുകളിലെവീതം വിവിപാറ്റ‌് രസീതുകളും ഇവിഎംവഴി ലഭിച്ച കണക്കും ഒത്തുനോക്കുകയും വേണം.
വിജയിക്ക‌് ലഭിച്ച ഭൂരിപക്ഷം, വോട്ടെണ്ണല്‍സമയത്ത‌് അസാധുവായി പ്രഖ്യാപിച്ച തപാല്‍വോട്ടുകളുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ അസാധുവാക്കിയ തപാല്‍വോട്ടുകള്‍ വീണ്ടും പരിശോധിച്ചശേഷമേ ഫലം പ്രഖ്യാപിക്കാവൂ. പുനഃപരിശോധനാ നടപടിക്രമങ്ങള്‍ മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന‌ും കമീഷന്‍ നിര്‍ദേശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: